ഇപ്പോഴും എന്നെ മദാമ്മ എന്ന് വിളിക്കുന്നുണ്ട്….തൻ്റെ വെളുപ്പിനേ ശപിച്ച് നടി പാരിസ് ലക്ഷ്മി.


തന്റെ വെളുപ്പിനേ ശപിച്ച് നടി പാരിസ് ലക്ഷ്മി. ചിലര്‍ വെളുപ്പിനേ കൊതിക്കുമ്പോള്‍ വെളുപ്പ് കൂടി പോയതിന്റെ പേരിലാണ് ലക്ഷ്മിക്ക്. എവിടെ ചെന്നാലും മദാമ വിളി കേള്‍ക്കേണ്ടി വരുന്നത്.തെക്കന്‍ ഫ്രാന്‍സിലായിരുന്നു പാരിസ് ലക്ഷ്മിയുടെ ജനനം. അഞ്ചാം വയസ്സിലാണ് ഇന്ത്യയിലെത്തിയത്. നൃത്തവുമായി ഇന്ത്യയുടെ ആത്മാവില്‍ അലിഞ്ഞു ചേര്‍ന്ന ലക്ഷ്മി പിന്നെ പതുക്കെ വെള്ളത്തിരയിലും ചുവടുവച്ചു. ബാംഗ്ലൂര്‍ ഡെയ്സില്‍ നിവിന്‍ പോളിയുടെ നായികയായിട്ടായിരുന്നു അരങ്ങേറ്റം.



ഇങ്ങനെയൊക്കെയാണെങ്കിലും മലയാളം നന്നായി സംസാരിക്കുകയും തീര്‍ത്തും മലയാളിയായി ജീവിക്കുകയും ചെയ്തിട്ടും മലയാളികള്‍ അവരെ പൂര്‍ണ്ണായും അംഗീകരിക്കാന്‍ തയാറായിട്ടില്ല. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പാരിസ് ലക്ഷ്മി ഇതേക്കുറിച്ച് പറയുന്നതിങ്ങനെ..’ഒരു ഇന്ത്യക്കാരിയായി ആളുകള്‍ കാണണം എന്ന ആഗ്രഹം നടക്കുമെന്ന് തോന്നുന്നില്ല. എന്നെ ഒരു വിദേശിയായി തന്നെയേ ആളുകള്‍ കാണൂ. എന്റെ സ്‌കിന്‍ ടോണ്‍ കാണുമ്പോള്‍ തന്നെ വ്യത്യാസം തിരിച്ചറിയും. വ്യത്യാസമുണ്ട്. അത് സത്യമാണ്.
പക്ഷേ, അന്നുതൊട്ട് ഇന്നുവരെ എല്ലാവര്‍ക്കും ഞാന്‍ ഒരു ഫോറിനറായിരുന്നു. കുട്ടിക്കാലം തൊട്ടേ അതെനിക്ക് അനുഭവപ്പെട്ടിരുന്നു. ഇപ്പോഴും മദാമ്മ വിളി കേള്‍ക്കുന്നുണ്ട്. അത് വളരെ ഇന്‍സള്‍ട്ടിങ്ങാണ്. യജമാനന്‍ എന്ന അര്‍ഥത്തിലാണ് സായിപ്പ്, മദാമ്മ എന്നൊക്കെ വിളിച്ചിരുന്നത്. ആ വാക്കുകള്‍ ഇപ്പോള്‍ വേണ്ട. നിങ്ങള്‍ ഒരു അടിമയാണോ അങ്ങനെ വിളിക്കാന്‍. ഒരു കണക്കിന് വംശീയ അധിക്ഷേപം തന്നെയാണ് അത്. ലക്ഷ്മി പറയുന്നു

Comments

Popular posts from this blog

CBSE അല്ലെങ്കിൽ സ്റ്റേറ്റ് സിലബസ് കുഞ്ഞുങ്ങളെ എന്തടിസ്ഥാനത്തിൽ ചേർക്കും അദ്ധ്യാപിക പറയുന്നു

മോഹൻലാൽ ചെയ്തപോലെ ഒരിക്കലും അക്ഷയ് കുമാറിന് ചെയ്യാൻ പറ്റില്ല, പ്രിയദര്‍ശന്‍ പറയുന്നത് കേള്‍ക്കൂ !!!