Skip to main content

ശ്വാസതടസ്സമുള്ള നവജാത ശിശുവിനെ വഹിച്ച ആംബുലന്‍സിനെ കടത്തി വിടാതെ കാര്‍ ഡ്രൈവര്‍ -വീഡിയോ ഷെയർ ചെയ്യുക

റോഡ് നിയമങ്ങളിൽ പോലും രേഖപ്പെടുത്തിയിട്ടുള്ളത് ആണ് ആംബുലൻസ് വരുമ്പോൾ വാഹനങ്ങൾ വഴി മാറി കൊടുക്കണം എന്നത് .പ്രേത്യേകിച്ചും സൈറൺ മുഴക്കി വരുകയാണെങ്കിൽ അത് അത്ര ഗുരുതരമായ അവസ്ഥയിൽ ആയിരിക്കും എന്ന് മനസിലാക്കണം .മനുഷ്യ ജീവനുമായി ചീറി പായുന്ന ആംബുലന്സിനോട് ആവരുത് മത്സര ഓട്ടം നടത്തേണ്ടത് .
ആംബുലൻസുകൾക്ക് വേഗത പരിമിതികൾ ഒന്നും തന്നെ ഇല്ല .കാരണം ഒരു നിമിഷം വൈകിയാൽ ചിലപ്പോൾ ഒരു ജീവൻ ആണ് നഷ്ടം ആവുക. രോഗികളെ ഗുരുതരമായ അവസ്ഥയിൽ പെട്ടെന്ന് തന്നെ ആശുപത്രിയി എത്തിക്കുവാൻ ആണ് ആംബുലന്സുകളെ ആശ്രയിക്കുന്നത് .ഓരോ മനുഷ്യ ജീവനും വിലപ്പെട്ടതാണ് .വളരെ ഏറെ ഭാരിച്ച ഒരു ഉത്തരവാദിത്വം ആണ് ആംബുലൻസ് ഡ്രൈവറുടേതു .വണ്ടിയുടെ നിയന്ത്രണം വിടാതെ ഏറ്റവും വേഗത്തിൽ വണ്ടി ഓടിച്ചു ആശുപത്രിയിൽ എത്തിക്കുക എന്ന ഉത്തരവാദിത്വം .ഒരു നിമിഷം വൈകിയാൽ പൊലിഞ്ഞു പോകുന്നത് ഒരു ജീവനും ഒരു കുടുംബത്തിന്റെ സ്വപ്നം തന്നെ ആയിരിക്കും .
ഈ ചിന്ത ആംബുലൻസ് ഡ്രൈവർമാർക്ക് മാത്രമല്ല ഉണ്ടാവേണ്ടത് .റോഡിൽ വണ്ടി ഓടിക്കുന്ന എല്ലാവർക്കും ഈ ചിന്ത ഉണ്ടാകണം .എന്നാൽ മാത്രമേ ആംബുലൻസ് കണ്ടാൽ വഴി മാറി കൊടുക്കാൻ തോന്നുകയുള്ളൂ.ആംബുലൻസിനു വഴി കൊടുക്കാതെ മത്സര ഓട്ടം നടത്തണമെങ്കിൽ ഹൃദയം പാറ പോലെ കഠിനമായ ആൾ ആയെ മതിയാവു .മനുഷ്യ ജീവന് നിസാര വില കല്പിക്കുന്നത് കൊണ്ടാണല്ലോ വഴി മാറാതെ ഇരിക്കുന്നത് .ബസുകളും മറ്റു വണ്ടികളും വേഗതയിൽ പോകുമ്പോൾ ചില ഡ്രൈവർമാർ മത്സര ബുദ്ധിയോടു കൂടി ഓവർടേക് ചെയ്യാനും മുന്നോട്ടു കയറാൻ അനുവദിക്കാതെ വഴി കൊടുക്കാതെ വണ്ടി ഓടിക്കുകയും ചെയ്യും .എന്നാൽ ചികിത്സയ്ക്കായി ചീറി പായുന്ന ആംബുലന്സിനോട് മനുഷ്യത്വം ഉള്ള ഒരാൾക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തി അല്ല അത് .
പെരുമ്പാവൂരിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ഒരു കുഞ്ഞുമായി ആംബുലൻസിൽ പോകവേ ആണ് ഇത്തരം അനുഭവം ഒരു ആംബുലൻസ് ഡ്രൈവർക്കു ഉണ്ടായത് .അവസരങ്ങൾ ഒരുപാട് ഉണ്ടായിട്ടും ആംബുലൻസിനു വഴി മാറി കൊടുക്കുവാൻ വാഹനം തയ്യാർ ആയില്ല എന്ന് ആംബുലൻസ് ഡ്രൈവർ പറയുന്നു .പതിനഞ്ചു തൊട്ടു ഇരുപത്തി മിനിറ്റിനുള്ളിൽ എത്തേണ്ട സ്ഥലം മുപ്പത്തി അഞ്ചു മിനിറ്റോളം എടുത്താണ് അതിനാൽ എത്തുവാൻ സാധിച്ചത് .
സ്വന്തം കുടുംബാംഗത്തിനോ സ്വന്തം ശരീരത്തിനോ അപകടം പറ്റി ആംബുലൻസിൽ പോകുമ്പോൾ ഇത്തരം അനുഭവങ്ങൾ ഉണ്ടായാലേ വഴി കൊടുക്കാത്ത ആ വാഹനത്തിന്റെ ഡ്രൈവർ അതിന്റെ വേദന അറിയൂ .മത്സര ബുദ്ധിയോടെ കളിക്കേണ്ട ഒരു ഇടം അല്ല റോഡ് .സ്വന്തം ജീവന് കല്പിക്കുന്ന വില മറ്റുള്ളവരുടെ ജീവനും കൽപ്പിക്കണം

Comments

Popular posts from this blog

CBSE അല്ലെങ്കിൽ സ്റ്റേറ്റ് സിലബസ് കുഞ്ഞുങ്ങളെ എന്തടിസ്ഥാനത്തിൽ ചേർക്കും അദ്ധ്യാപിക പറയുന്നു

മോഹൻലാൽ ചെയ്തപോലെ ഒരിക്കലും അക്ഷയ് കുമാറിന് ചെയ്യാൻ പറ്റില്ല, പ്രിയദര്‍ശന്‍ പറയുന്നത് കേള്‍ക്കൂ !!!