ലാലേട്ടൻ ചിത്രം വില്ലന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു……!

figure>

ഏറെ നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം വില്ലന്‍റെ റീലീസ് ഡേറ്റ് പ്രഖ്യാപിച്ചു.

ഒക്ടോബർ 27 നു വില്ലൻ തീയേറ്ററുകളിലെത്തും.

മാടമ്പിക്കും മിസ്റ്റർ ഫ്രോഡിനും ശേഷം മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന വില്ലൻ സാങ്കേതിക തികവ് കൊണ്ടും താരപ്പൊലിമ കൊണ്ടും ഏറെ മുന്നിൽ നിൽക്കുന്ന ചിത്രമാണ്..

ഇന്ത്യയിൽ ആദ്യം 8 കെ റെസൊല്യൂഷനിൽ ചിത്രീകരിച്ച ചിത്രമാണ് വില്ലൻ. മോഹൻലാലിനെ കൂടാതെ തമിഴ് താരം വിശാൽ, തെലുങ്ക് താരം ശ്രീകാന്ത്,നായികമാരായി ഹൻസിക മൊട്ടവാനി, റാഷി ഖന്ന, മഞ്ജു വാരിയർ എന്നിവർ ഒന്നിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ബജ്‌രംഗി ഭായിജാൻ എന്ന ചിത്രം നിർമ്മിച്ച റോക്ക് ലൈൻ വെങ്കിടേഷ് ആണ്. മനോജ്‌ പരമഹംസ ഛായാഗ്രഹണം നിർവഹിക്കുന്നു.

മാത്യു മാഞ്ഞൂരാൻ എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശക്തിവേൽ പളനിസ്വാമി എന്ന തമിഴ് കഥാപാത്രമായി വിശാലും എത്തുന്നു. റീലിസിനു മുൻപ് തന്നെ 8.5 കോടി രൂപ പ്രീ റിലീസ് ബിസ്സിനെസ്സിലൂടെ നേടിയ വില്ലൻ വമ്പൻ റീലീസിനാണ് പ്ലാൻ ചെയ്യുന്നതെന്ന് വാർത്തകളുണ്ട്.

Comments

Popular posts from this blog

CBSE അല്ലെങ്കിൽ സ്റ്റേറ്റ് സിലബസ് കുഞ്ഞുങ്ങളെ എന്തടിസ്ഥാനത്തിൽ ചേർക്കും അദ്ധ്യാപിക പറയുന്നു

മോഹൻലാൽ ചെയ്തപോലെ ഒരിക്കലും അക്ഷയ് കുമാറിന് ചെയ്യാൻ പറ്റില്ല, പ്രിയദര്‍ശന്‍ പറയുന്നത് കേള്‍ക്കൂ !!!